
കല്ലടിക്കോട്: കലാ-സാഹിത്യ-സാംസ്കാരിക പരിപാടികളോടെ സമന്വയ കലാസാംസ്കാരിക വേദിയുടെ രണ്ടാം വാർഷികം ആഘോഷിച്ചു. കല്ലടിക്കോട് എസ്.എ.ഡി.സി ഹാളിൽ നടന്ന പരിപാടി നാടൻപാട്ട് കലാകാരൻ ജനാർദ്ദനൻ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. സമന്വയ പ്രസിഡന്റ് സി.കെ. ജയശ്രീ അധ്യക്ഷയായി. സമന്വയ പാട്ടുകൂട്ടത്തിന്റെ ഗാനമേള, തിരുവാതിരക്കളി, കൈകൊട്ടിക്കളി, ട്രൈബൽ ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. ജിഷ്ണു കാളികാവ് രചിച്ച 'കല്ലടിക്കോടൻ മലവാരത്തിന്റെ മടിത്തട്ടിൽ' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. ചടങ്ങിൽ പി.ഗിരീഷ് കുമാർ., ടി.കെ. ബിന്ദു, കെ.കോമളകുമാരി, ദിനചന്ദ്രൻ, കെ.എസ്. സുധീർ,ബൾക്കീസ് എന്നിവർ സംസാരിച്ചു.
Content Highlights: Samanwaya Arts and Cultural Forum celebrated its second anniversary with various cultural performances and a book release at Kalladikode.
Published: 29 Nov 2026, 08:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented