
പത്തിരിപ്പാല: മണ്ണൂർ കയ്മകുന്നത്ത് കാവിൽ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. ഞായറാഴ്ച വൈകീട്ട് ആചാര്യവരണത്തോടെ പരിപാടി തുടങ്ങി. തുടർന്ന് ക്ഷേത്രം തന്ത്രി വാസുദേവൻ നമ്പൂതിരിയും സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണിയും ചേർന്ന് യജ്ഞവേദിയിൽ ദീപം തെളിയിച്ചു. ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ. രവീന്ദ്രനുണ്ണി അധ്യക്ഷനായി. ബാലസുബ്രഹ്‌മണ്യൻ, പി.സൈരന്ധ്രി, കെ. ബാലകൃഷ്ണൻ, കെ. സുരേഷ്, കെ.കൃഷ്ണൻ കുട്ടി, എം. ജയകൃഷ്ണൻ, രാജൻ ചക്രാട്ട്, കെ.അരവിന്ദാക്ഷൻ, പി.ടി. കൃഷ്ണനുണ്ണി എന്നിവർ സംസാരിച്ചു. തുടർന്ന് ഭാഗവത മാഹാത്മ്യ പാരായണം, പ്രഭാഷണം എന്നിവയുണ്ടായി. കോഴിക്കോട് ജയേഷ് ശർമയാണ് യജ്ഞാചാര്യൻ.
Content Highlights: The Bhagavatha Sapthaha Yajnjam commenced at the Kaymakunnath Temple in Mannur with special rituals and spiritual discourses.
Published: 29 Nov 2026, 07:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented