മഞ്ചേരി: പ്രൊഫ.എ.എൻ. ശിവരാമൻ നായർ ട്രസ്റ്റും പുരോഗമന കലാസാഹിത്യ സംഘം മഞ്ചേരി മേഖലാ കമ്മിറ്റിയും ചേർന്ന് നടത്തുന്ന സർഗോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സംസ്ഥാന തല നോവൽ പുരസ്കാരം ഡോ. അനിൽ വള്ളത്തോളിന്. അദ്ദേഹത്തിന്റെ 'നിർനിമേഷമായി നിൽക്ക' എന്ന നോവലാണ് പുരസ്കാരത്തിന് പരിഗണിച്ചത്. 11,111 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം, ഡിസംബർ ആറിന് മഞ്ചേരി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ ഉന്നതല വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു സമ്മാനിക്കും. എഴുത്തുകാരൻ കെ.ടി. കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തും. ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം ഡോ. കെ.കെ. ബാലചന്ദ്രൻ എ.എൻ.എസ്. അനുസ്മരണ പ്രഭാഷണം നടത്തും. നിർ പുരസ്കാരം നേടിയ കൃതിയെ നോവലിസ്റ്റ് എം.വി. ജനാർദ്ദനൻ പരിചയപ്പെടുത്തും. തുടർന്ന് 'പുളി', 'വിചാരണ'എന്നീ നാടകങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറും.
Content Highlights: Dr. Anil Vallathol has been selected for the Prof. A.N. Sivaraman Nair State Novel Award for his novel Nirnimeshamayi Nilkka.
Published: 29 Nov 2026, 07:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented