പള്ളിപ്പാട്: നടുവട്ടം വി.എച്ച്.എസ്.സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ് പള്ളിപ്പാട് സർക്കാർ ആയുർവേദ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. വാർഡംഗം വി.എസ്. ശ്യാംശങ്കർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജോർജ് ജോസഫ് അധ്യക്ഷനായി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എസ്. സവിത നേതൃത്വം നൽകി. പ്രിൻസിപ്പൽ എൻസി മത്തായി, പ്രഥമാധ്യാപിക ഇന്ദു.ആർ. ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി മഞ്ജു.വി. കുമാർ, പ്രോഗ്രാം ഓഫീസർ ആർ. ശ്രീലേഖ എന്നിവർ പ്രസംഗിച്ചു

To advertise here,