പട്ടാമ്പി: ജനുവരി രണ്ട്, മൂന്ന് തീയതികളിലായി പട്ടാമ്പിയിൽ നടത്തുന്ന കെ.എസ്.ടി.എ. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി സംഘാടകസമിതി രൂപവത്കരിച്ചു. പി. മമ്മിക്കുട്ടി എം.എൽ.എ. ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് കെ. അജിത്ത് അധ്യക്ഷനായി.

To advertise here,

ജില്ലാസെക്രട്ടറി കെ. അജില, ജില്ലാ വൈസ് പ്രസിഡന്റ് എം.പി. വിപിനൻ, വി.പി. മനോജ്, എം.എ. അരുൺ കുമാർ, കെ. പ്രസാദ്, എം. ഗീത, ടി. ഗോപാലകൃഷ്ണൻ, പി. നാരായണൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: എൻ.പി. വിനയകുമാർ (ചെയ.), എം.പി. വിപിനൻ (ജന. കൺ.).