
മണ്ണാർക്കാട്: മണ്ണാർക്കാട്ടെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി നോട്ടമ്മല മുതൽ എം.ഇ.എസ്. കോളേജ് വരെ തൂണുകളിലൂടെ ഉയരത്തിൽ നിർമിക്കുന്ന ഹൈവേയോ അല്ലാത്തപക്ഷം പുതിയ ബൈപാസോ നിർമിക്കണമെന്ന് ആർ.എസ്.പി. മണ്ണാർക്കാട് മണ്ഡലംപ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. മണ്ണാർക്കാട്, അട്ടപ്പാടിമേഖലയിൽ എസ്.സി.-എസ്.ടി. ആനുകൂല്യങ്ങൾ തട്ടിയെടുത്തവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യമുയർന്നു. ജില്ലാ സെക്രട്ടറി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റിയംഗം കെ. കൃഷ്ണകുമാർ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി എ. അയ്യപ്പൻ, ജില്ലാ സെക്രട്ടറിയേറ്റംഗം കോതപുരം വാസു, ആർ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് ഇ.കെ. ഷാജി, സരസ്വതി ജി. നായർ, കുഞ്ഞുമുഹമ്മദ്, ബാപ്പുട്ടി കല്ലിടുമ്പിൽ, ആലായിൻ മുഹമ്മദാലി, വിശ്വനാഥൻ കാരറ, കെ.പി. സ്‌കറിയ, കരീം കല്ലിടുമ്പിൽ എന്നിവർ സംസാരിച്ചു. 2027 ഫെബ്രുവരി 18 ന് നടക്കുന്ന ജില്ലാസമ്മേളനം വിജയിപ്പിക്കാനും തീരുമാനിച്ചു.
Content Highlights: RSP demands an elevated highway or a new bypass road to resolve the severe traffic congestion issues in Mannarkkad.
Published: 29 Nov 2026, 05:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented