കരിമ്പുഴ: പാലക്കാട് ജില്ലാ ജയിൽ ഉപദേശക സമിതി അംഗമായി കരിമ്പുഴ സ്വദേശി പി. രാജരത്നത്തെ സംസ്ഥാന ആഭ്യന്തര വകുപ്പ് നിയമിച്ചു. കരിമ്പുഴ കൂനൻപറമ്പിൽ വീട്ടിൽ പി. രാജരത്നത്തെ സാമൂഹിക പ്രവർത്തകരുടെ പ്രതിനിധിയായാണ് സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

To advertise here,

​ഇതുസംബന്ധിച്ച വിജ്ഞാപനം സംസ്ഥാന സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ജില്ലാ ജഡ്ജി ചെയർമാനായ സമിതിയിൽ ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥർക്ക് പുറമെ ജനപ്രതിനിധികളും മനുഷ്യാവകാശ കമ്മീഷൻ പ്രതിനിധിയും അംഗങ്ങളാണ്.