പട്ടാമ്പി: കാടിന്റെ തണലിൽ പ്രകൃതിയെ അടുത്തറിഞ്ഞ് കൊപ്പം ഹൈസ്‌കൂൾ വിദ്യാർഥികൾ. രാമഗിരിക്കോട്ടയിൽ ഫോറസ്റ്റ് ബാത്തിങ്ങും ട്രക്കിങ്ങും നടത്തി. പാലക്കാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ മണ്ണാർക്കാട് സോഷ്യൽ ഫോറസ്ട്രി റേഞ്ചിന്റെ ആഭിമുഖ്യത്തിൽ പട്ടാമ്പി രാമഗിരിക്കോട്ട വനത്തിനുള്ളിലാണ് കൊപ്പം ഗവ. ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ഫോറസ്റ്റ് ബാത്തിങ്ങും ട്രക്കിങ്ങു നടത്തിയത്. വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക, പ്രകൃതിയുമായുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു പരിപാടി.

To advertise here,

മണ്ണാർക്കാട് സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.കെ. ശ്രീനാഥ് നേതൃത്വം നൽകി. ബോധവത്കരണ ക്ലാസുകളും നടത്തി. പട്ടാമ്പി ബ്ലോക്ക് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.പി. നൗഷാദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം. ആരതി, പട്ടാമ്പി സെക്ഷൻ വാച്ചർ സുജേഷ്,കൊപ്പം ഗവ. ഹൈസ്‌കൂളിലെ അധ്യാപകരായ ജി. യാമിനി, പി. ഷീന, കെ. ഫാത്തിമ എന്നിവർ സംസാരിച്ചു.