കൊപ്പം : യാത്രക്കാർക്ക് ഭീഷണിയായി മാറുകയാണ് ചെമ്പ്ര-കൈപ്പുറം പാതയിലെ വിളത്തൂർ സെന്ററിലെ അപകടവളവ്. തുടർച്ചയായി ഇവിടെ അപകടങ്ങൾ സംഭവിച്ചിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് മിക്ക അപകടങ്ങളിൽ ആളപായമുണ്ടാവാതിരിക്കുന്നത്. ഇവിടെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തിരുവേഗപ്പുറ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ചെമ്പ്ര-കൈപ്പുറം പാതയിലെ പ്രധാന സെന്ററാണ് വിളത്തൂർ. സെന്ററിറോട് ചേർന്നാണ് അപകടവളവുമുള്ളത്. ചെമ്പ്ര മുതൽ കൈപ്പുറം വരെയുളള റോഡ് ഏതാനും വർഷങ്ങൾക്ക് മുൻപാണ് നവീകരിച്ചത്. പളളിപ്പുറം അഞ്ചുമൂല ഭാഗത്തുനിന്ന് കൈപ്പുറം, നടുവട്ടം ഭാഗങ്ങളിലേക്കുളള എളുപ്പ മാർഗം കൂടിയാണ് ഈ പാത.
നല്ല റോഡായതുകൊണ്ട് തന്നെ വലിയ തോതിൽ വാഹനങ്ങളും ഇതിലൂടെ കടന്ന് പോകുന്നുണ്ട്. മാത്രവുമല്ല വിളത്തൂരിലെ മൊത്തവ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങൾ വാങ്ങനായി മറ്റ് ജില്ലകളിൽനിന്നുമുള്ള വാഹനങ്ങളും ഇവിടേക്ക് എത്തുന്നുണ്ട്. സ്വകാര്യബസും സർവീസ് നടത്തുന്നുണ്ട്.
പാതയിൽ ചെമ്പ്ര മുതൽ കൈപ്പുറം വരെയും വളവും തിരിവുമാണ്. ഇതിൽ വിളത്തൂർ സെന്ററിൽനിന്ന് നാലുഭാഗത്തേക്കും റോഡുകൾ പോകുന്നുണ്ട്. വിളത്തൂർ വളവിനോട് ചേർന്നാണ് റോഡുകൾ പോകുന്നത്. അതുകൊണ്ട് തന്നെ മറ്റ് ദിശങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയുമാണ്. ഇതിന് പരിഹാരമായി ഇവിടെ സ്ഥാപിച്ചിരുന്ന ട്രാഫിക് കണ്ണാടി തകർന്ന് കിടക്കുകയാണ്. റോഡിന്റെ ഒരു വശത്ത് പുൽക്കാടുകൾ ഉയർന്ന് നിൽക്കുന്നുണ്ട്. ഈ വശത്ത് കാഴ്ച മറക്കുന്നതും വാഹനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നു. വളവ് നികത്തുന്നതുൾപ്പെടെയുളള നടപടികളും നാട്ടുകാർ ആവശ്യപ്പെട്ടുന്നുണ്ട്. അടിയന്തിരമായി ഇവിടെ സുരക്ഷ കണ്ണാടി ഉൾപ്പെടെയുള്ള സ്ഥാപിക്കാനാവശ്യമായ നടപടികളാണ് ഉണ്ടാകേണ്ടതെന്നുമാണ് ആവശ്യം.
Published: 22 Sept 2026, 03:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented