പാലക്കാട് : പാലക്കാട് റവന്യു ജില്ലാ സ്കൂൾ സബ് ജൂനിയർ ഖൊ ഖൊ മത്സരത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ പാലക്കാട് ഉപജില്ലയ്ക്ക് ഇരട്ടക്കിരീടം. ഇരുവിഭാഗങ്ങളിലും രണ്ടാംസ്ഥാനം ചിറ്റൂർ ഉപജില്ല നേടി.

To advertise here,

ആൺകുട്ടികളുടെ വിഭാഗത്തിൽ ആലത്തൂർ ഉപജില്ലയും പെൺകുട്ടികളുടെ വിഭാഗത്തിൽ തൃത്താല ഉപജില്ലയും മൂന്നാംസ്ഥാനം നേടി.

എലപ്പുള്ളി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. പരമേശ്വരൻ ഉദ്ഘാടനംചെയ്തു. റവന്യു ഡിസ്ട്രിക് സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി സി. പ്രസാദ് അധ്യക്ഷനായി. കൺവീനർ എം. ശ്രീജിത്ത്, സൗമ്യാ മാത്യു, കെ. ഭാസ്കരൻ, ഡി.പി. സായൂജ്, വി. ബിനു എന്നിവർ സംസാരിച്ചു.