പെരുവെമ്പ്: മാലിന്യത്തിൽനിന്നുലഭിച്ച തുക ഉടമയ്ക്കുതിരികെനൽകി പെരുവെമ്പ് പഞ്ചായത്ത് ഹരിതകർമസേനയിലെ രുക്‌മിണിയും ശോഭനയും. കഴിഞ്ഞദിവസം കല്ലഞ്ചിറഭാഗത്തെ മാലിന്യ ശേഖരണത്തിനിടെയാണ് ചാക്കിൽനിറച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂട്ടത്തിൽനിന്ന് 10,500 രൂപ ലഭിച്ചത്. ഉടൻതന്നെ പണം പഞ്ചായത്ത് അധികൃതരെ ഏൽപ്പിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് തുക കല്ലഞ്ചിറ സ്വദേശി ബാലകൃഷ്ണന്റേതാണെന്ന് അറിഞ്ഞത്.

To advertise here,

പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ബി. ചിത്ര, വൈസ് പ്രസിഡന്റ് രാജ്കുമാർ, വി. കവിത, ഐ. ഷാഹുൽ ഹമീദ്, എസ്. ഷീജാമോൾ ഹരിതകർമസേനാംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ തുക ബാലകൃഷ്ണന്‌ കൈമാറി.