കോങ്ങാട് : ക്ഷീരകർഷകരുടെ സമഗ്ര വികസനത്തിന് പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി കെ.എ. തുളസി പറഞ്ഞു. ക്ഷീരകർഷകർ, ക്ഷീരസംഘം ഭാരവാഹികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ അഭിപ്രായം പരിഗണിച്ചായിരിക്കും പദ്ധതികൾ ആവിഷ്കരിക്കുക.

To advertise here,

ക്ഷീരവികസന വകുപ്പ് പാലക്കാട് ബ്ലോക്ക് ക്ഷീരകർഷക സംഗമം 'ക്ഷീരോദയം' പേരിങ്ങോട്ട് ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. പാറശ്ശേരി ക്ഷീരസംഘം ആഭിമുഖ്യത്തിൽനടന്ന പരിപാടിയിൽ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് അധ്യക്ഷയായി.

ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഫെമി വി.മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. സൂര്യ, കെ.കെ. ഉഷാകുമാരി, കെ.വി. ഫെബിൻറഹ്മാൻ, ടി.കെ. രാമദാസ്, ക്ഷീരകർഷക സംഗമ കമ്മിറ്റി ചെയർമാൻ ടി.യു. മുരളീകൃഷ്ണൻ, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അഖിൽ തുടങ്ങിയവർ സംസാരിച്ചു.