റാസൽഖൈമ : എമിറേറ്റിലെ സ്വയം നിയന്ത്രിത വാഹന മേഖലയ്ക്ക് ഉത്തേജനമേകാൻ പുതിയ ഓട്ടോണമസ് മൊബിലിറ്റി ചട്ടക്കൂട് അവതരിപ്പിക്കുകയും വാഹനങ്ങൾ പരീക്ഷിക്കാനുള്ള പ്രത്യേക മേഖലകൾ പ്രഖ്യാപിക്കുകയും ചെയ്തു. യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു പുതിയ പ്രഖ്യാപനം.
ഇന്റർകോണ്ടിനെന്റൽ റാസൽഖൈമ മിന അൽ അറബ് ഹോട്ടൽ ആൻഡ് സ്പായിൽ വെച്ചായിരുന്നു പരിപാടി.
പുരോഗമനപരവും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള യാത്രയിലെ സുപ്രധാന ചുവടുവയ്പാണിതെന്ന് ശൈഖ് സൗദ് പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലൂടെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. സുരക്ഷയും സൗകര്യങ്ങളും നൽകുന്നതിനൊപ്പം പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എമിറേറ്റിന്റെ മത്സരശേഷി വർധിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഹനങ്ങൾ പരീക്ഷിക്കാനും വിലയിരുത്താനും സംയോജിത അന്തരീക്ഷം ഉറപ്പാക്കാനും മേഖലയിലെ വിദഗ്ധരായ അന്താരാഷ്ട്ര സ്ഥാപനങ്ങളെ ആകർഷിക്കുകയുമാണ് പ്രധാന ലക്ഷ്യങ്ങൾ. സ്വയം നിയന്ത്രിത ഗതാഗത സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും പരീക്ഷിക്കുന്നതിലും ശാസ്ത്രീയ ഗവേഷണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള 10 സഹകരണ കരാറുകളിലും പരിപാടിയുടെ ഭാഗമായി ഒപ്പിട്ടു.
റോബോ ടാക്സികളുടെ പരീക്ഷണത്തിലും വലിയ മുന്നേറ്റമാണ് എമിറേറ്റ് നടത്തുന്നത്. പരീക്ഷണ കാലയളവിൽ 21000-ലേറെ കിലോമീറ്ററുകൾ സഞ്ചരിച്ചിട്ടുണ്ട്. വ്യത്യസ്ത സ്ഥലങ്ങളിൽ സ്വയം നിയന്ത്രിത വാഹനങ്ങളുടെ സാധ്യതകൾ മനസിലാക്കാനാണ് വിവിധ പ്രദേശങ്ങളിലേക്ക് പരീക്ഷണം വ്യാപിപ്പിക്കുന്നത്.
Published: 01 Nov 2026, 01:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented