തിരുപ്പൂർ : പൊങ്കലൂർ പഞ്ചായത്തിലെ തുറസ്സായ സ്ഥലങ്ങളിൽ മാലിന്യംതള്ളി തീയിടുന്നതിനെതിരേ പൊതുജന പ്രതിഷേധം. സരസ്വതിനഗർ ഭാഗത്താണ് പൊങ്കലൂരിലെയും തൊട്ടടുത്ത പഞ്ചായത്തുകളിലെയും വീട്, വാണിജ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം കൊണ്ടുവന്ന് തള്ളുന്നതെന്നാണ് ആരോപണം.

To advertise here,

പലതവണ ഗ്രാമവികസനവകുപ്പ് അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയില്ലാത്തതിനാലാണ് പ്രതീകാത്മക പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്ന് പ്രദേശവാസികൾ പറയുന്നു.

മാലിന്യത്തിൽനിന്നുള്ള ദുർഗന്ധവും തീയിടുമ്പോഴുണ്ടാവുന്ന പുകയും ആരോഗ്യത്തെ ബാധിക്കാൻ തുടങ്ങിയെന്നും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ മാലിന്യം തള്ളാൻ വരുന്ന വാഹനങ്ങളെ തടയുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.