കോയമ്പത്തൂർ : ജാതിയോ മതമോ നോക്കാതെ മലയാളികളെ ഒരുമയോടെ ചേർത്തുനിർത്തുന്ന ആഘോഷമാണ് ഓണമെന്ന് എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു. മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

മലയാളി എവിടെച്ചെന്നാലും അവരുടെ അസ്തിത്വം കാത്തുസൂക്ഷിക്കും. അതിന്റെ തെളിവാണ് ഓണമുൾപ്പെടെയുള്ള ആഘോഷങ്ങൾ. നന്മ ചെയ്തതിന്റെ പേരിൽ തോൽവി ഏറ്റുവാങ്ങേണ്ടിവന്ന മഹാബലിയുടെ തിരിച്ചുവരവിന്റെ ആഘോഷമാണ് ഓണമെന്നും ബെന്യാമിൻ പറഞ്ഞു. ചടങ്ങിൽ പ്രസിഡന്റ് പി. രാമകൃഷ്ണൻ അധ്യക്ഷനായി. ജനറൽസെക്രട്ടറി കെ. ശശിധരൻ, ഖജാൻജി കെ.പി. രാജശേഖരൻ, വനിതാവിഭാഗം അധ്യക്ഷ രാധാഗോവിന്ദ് തുടങ്ങിയവർ സംസാരിച്ചു.

പൂക്കളമത്സരത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാന വിജയികൾക്ക് 6,000, 4,000, 2,000 രൂപ എന്നിങ്ങനെ സമ്മാനമായി നൽകി.

അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും ഓണസ്സദ്യയുമുണ്ടായി.