പഴനി : ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയുടെ വി ദി ലീഡേഴ്‌സ് സംഘടനയുടെ നേതൃത്വത്തിൽ

To advertise here,

പഴനി ഷൺമുഖനദി ശുചീകരിക്കുന്ന പണിതുടങ്ങി.പഴനിമല ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തർ ഷൺമുഖനദിയിൽ കുളിച്ചതിനുശേഷമാണ് ദർശനത്തിന് പോകുന്നത്.

കർക്കടക വാവ്, തുലാമാസത്തിലെ വാവ് ദിവസങ്ങളിൽ പിതൃക്കൾക്ക് ബലിതർപ്പണം, ക്രിയകൾ എന്നിവ ഷൺമുഖനദിയിൽ നടത്തിവരുന്നു. ഈ സമയത്ത് അവർ ധരിച്ചിരുന്ന പഴയ വസ്ത്രങ്ങൾ നദിക്കരയിൽ ഉപേക്ഷിക്കുന്നത് പതിവാണ്. ഇതുമൂലം നദിക്കരയിൽ മാലിന്യം കുമിഞ്ഞുകൂടാറുണ്ട്.

മാലിന്യം യഥാസമയം മാറ്റണമെന്ന് ഭക്തർ ആവശ്യപ്പെടാറുണ്ട്. പഴനി നഗരസഭയുടെയും ദേവസ്വം ബോർഡിന്റെയും നേതൃത്വത്തിൽ ശുചീകരണം നടത്താറുണ്ടെങ്കിലും ഇത്തവണ കാര്യമായ പ്രവർത്തനം നടന്നിട്ടില്ല.

ഇതോടെയാണ് നാട്ടുകാരിടപെട്ട് ശുചീകരണത്തിനിറങ്ങിയത്.

വി ലീഡേഴ്‌സ് സംഘടനയുടെ ഭാരവാഹികളും അംഗങ്ങളും നാട്ടുകാരും സാമൂഹികപ്രവർത്തകരും പങ്കെടുത്തു.