​ശ്രീകൃഷ്ണപുരം : വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിൽനിന്ന് വീട്ടുവളപ്പിലെ കിണറ്റിലേക്ക് വെള്ളമൊഴുകുന്നു. വീടിനോടുചേർന്നുള്ള കിണറായതിനാൽ കുടുംബം ആശങ്കയിലാണ്.

To advertise here,

പതിനഞ്ചാം വാർഡിലെ പുളിക്കപ്പറമ്പിലെ നാണിക്കുട്ടിയമ്മയുടെ വീട്ടിലാണ് സംഭവം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വെള്ളം കിനിഞ്ഞിറങ്ങിയിരുന്നെങ്കിലും രണ്ട് ദിവസമായി രാത്രിയിൽ പൈപ്പ് ലൈനിലൂടെ വെള്ളം വിടുമ്പോൾ കിണറ്റിലേക്ക് വലിയ തോതിലാണ് ചാടുന്നത്.

 

​അടുക്കളയോട് ചേർന്നുളള കിണറിന്റെ കെട്ടുകൾക്കിടയിലൂടെ വെള്ളമൊഴുകുന്നത് കിണറും വീടിന്റെ ഭാഗവും ഇടിയാൻ കാരണമാകുമോയെന്നാണ് ഇവരുടെ ആശങ്ക. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ടെന്നും സ്ഥലം പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും വാർഡ് അംഗം പി. രജനി പറഞ്ഞു.