മണ്ണാർക്കാട് : എൻ.എസ്.എസ്. മണ്ണാർക്കാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ മന്ദിരത്തിന്റെ നവീകരിച്ച ഒന്നാംനിലയുടെ ഉദ്ഘാടനവും മന്നത്ത് പത്മനാഭന്റെ വെങ്കലപ്രതിമാസമർപ്പണവും നായർമഹാസമ്മേളനവും നടത്തി. എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കുവേണ്ടി അദ്ദേഹത്തിന്റെ കത്തുവായിച്ച് എൻ.എസ്.എസ്. കരയോഗം രജിസ്ട്രാർ ഡോ. കെ.ബി. ജഗദീഷ് സമ്മേളനം ഉദ്ഘാടനംചെയ്തു.

To advertise here,

 

വിജയ് ജ്യോതി ഓഡിറ്റോറിയത്തിൽ യൂണിയൻ പ്രസിഡന്റ് കല്ലടിക്കോട് ശശികുമാർ അധ്യക്ഷനായി.ചടങ്ങിൽ മന്നത്ത്‌ പത്മനാഭന്റെ വെങ്കലപ്രതിമയുടെ സമർപ്പണവും ഡോ. കെ.ബി. ജഗദീഷ് നടത്തി. യൂണിയൻ സെക്രട്ടറി കെ.എം. രാഹുൽ, വൈസ് പ്രസിഡന്റ് എം.കെ. രാമചന്ദ്രൻ നായർ, എൻ.എസ്.എസ്. ഡയറക്ടർ ബോർഡംഗം പി. നാരായണൻ നായർ, പാലക്കാട് എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.കെ. മേനോൻ, ചിറ്റൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. സനൽകുമാർ, മണ്ണാർക്കാട് യൂണിയൻ കമ്മിറ്റിയംഗം പി.കെ.സി. നായർ തുടങ്ങിയവർ സംസാരിച്ചു.