പാലക്കാട് : നൂറണിയിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച പുതിയ പോസ്റ്റ്മെട്രിക് ഹോസ്റ്റൽക്കെട്ടിടം മന്ത്രി കെ.എ. തുളസി ഉദ്ഘാടനംചെയ്തു. വകുപ്പിന് കീഴിലുള്ള ഹോസ്റ്റലുകളിൽ കാലാനുസൃതമായി ഭക്ഷണമെനു പരിഷ്കരിക്കുമെന്നും ഇതിനായി അധിക തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. രമേഷ് പിഷാരടി എം.എൽ.എ അധ്യക്ഷനായി.

To advertise here,

വി.കെ. ശ്രീകണ്ഠൻ എം.പി. മുഖ്യാതിഥിയായി.

പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്ക് മികച്ച ഭക്ഷണവും സുരക്ഷിതമായ താമസവും പഠനാന്തരീക്ഷവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയകെട്ടിടം നിർമിച്ചത്.

അട്ടപ്പാടി, പറമ്പിക്കുളം, നെല്ലിയാമ്പതി തുടങ്ങിയ മലയോര-വിദൂര മേഖലകളിൽനിന്നുള്ള പട്ടികവർഗ വിദ്യാർഥിനികൾക്ക് തടസ്സമില്ലാതെ പഠനം ഉറപ്പാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

മൂന്നുനിലകളിലായി 3.98 കോടി ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. വാർഡ് കൗൺസിലർ എം.എം. അഷ്കർ, പട്ടികവർഗ വികസന ഓഫീസർ എം. ഷമീന, ഐ.ടി.ഡി.പി. പ്രോജക്ട് ഡയറക്ടർ വി.കെ. സുരേഷ്‌കുമാർ, പാലക്കാട് ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസർ കെ.എം. രാഹുൽ എന്നിവർ സംസാരിച്ചു.