മഞ്ചേരി : കുളത്തിൽവീണ സ്വർണത്താലി അഗ്‌നിരക്ഷാ സേനാംഗങ്ങൾ സ്‌കൂബാ ഉപയോഗിച്ച് മുങ്ങിയെടുത്ത് ഉടമസ്ഥയെ ഏൽപ്പിച്ചു.

To advertise here,

കാരേപറമ്പിൽ ഉൽപ്പറക്കാട് പാറക്കുളത്തിൽ പത്തടിയോളം താഴ്ചയിലാണ് നെടുമങ്ങാട് സ്വദേശിയായ അശ്വതിയുടെ അരപ്പവനുള്ള സ്വർണത്താലിനഷ്ടപ്പെട്ടത്. ഇതാണ് തിരച്ചിലിലൂടെ കണ്ടെത്തി ഉടമസ്ഥയ്ക്ക്നൽകിയത്.

 

ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് നെടുമങ്ങാട് നിന്ന് കുടുംബസമേതം അശ്വതിപയ്യനാട് കരേപറമ്പിൽ എത്തിയത്. സ്റ്റേഷൻ ഓഫീസർ ഗിരീഷ്‌കുമാർ, ഓഫീസർമാരായ സൈനുൽ അബീദ്, അബ്ദുൽസത്താർ, കെ.കെ. പ്രജിത്ത് എന്നിവർ തിരച്ചിലിന് നേതൃത്വംനൽകി.