ചിറ്റൂർ : തത്തമംഗലം-നാട്ടുകൽ റോഡിൽ ചിറ്റൂർപ്പുഴയ്ക്ക് കുറുകേയുള്ള പുഴപ്പാലത്തിന്റെ നവീകരണപ്രവൃത്തികൾ പുരോഗമിക്കുന്നു. നവംബർ ആദ്യവാരത്തിൽ ഗതാഗതയോഗ്യമാക്കും. പ്ലാൻഫണ്ടിൽനിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം.

To advertise here,

1969-ലാണ് 116 മീറ്റർ നീളവും ഏഴുമീറ്റർ വീതിയുമുള്ള പാലം നിർമിച്ചത്. ഈപാലത്തിന്റെ തകർന്ന കോൺക്രീറ്റ് ഭാഗങ്ങൾ മാറ്റി പുതിയവ നിർമിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്.

പാലത്തിന്റെ സ്പാനുകൾ ഉയർത്തി പഴയ ബെയറിങ് പാഡുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നുണ്ട്. എക്സ്പാൻഷൻ ജോയിന്റുകൾ നന്നാക്കൽ, പെയിന്റിങ്‌, മറ്റ് സുരക്ഷാ പ്രവർത്തനങ്ങൾ എന്നീ ജോലികൾ പൂർത്തിയായി.

നവംബർ ആദ്യവാരംതന്നെ പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്ന് പൊതുമരാമത്ത് പാലം വിഭാഗം അസി. എൻജിനിയർ അറിയിച്ചു.