പഴനി : വാർഷിക അറ്റകുറ്റപ്പണികൾക്കുശേഷം പഴനിമല ക്ഷേത്രത്തിൽ പ്രവർത്തിച്ചുവരുന്ന റോപ്പ് കാറിൽ പുതിയപെട്ടികൾ ഘടിപ്പിച്ച് പരിശോധന ഓട്ടം നടന്നു. ഇനി വിദഗ്‌ധ സമിതിയുടെ പരിശോധനയ്ക്കു‌ശേഷം ഭക്തർക്കായി റോപ്പ് കാർ ഓടിത്തുടങ്ങും.

To advertise here,

ജൂലായ് മുതലാണ് റോപ്പ് കാർ അറ്റകുറ്റപ്പണികൾക്കായി നിർത്തിവെച്ചത്. റോപ്പ് കാറിൽ പുതിയ ഷാഫ്റ്റ്, വീലുകൾ, ഗിയർ തുടങ്ങിയവ പുതുതായി ഘടിപ്പിച്ചു.

30 ലക്ഷംരൂപ ചെലവിൽ നിർമിച്ച പുതിയ പത്ത് റോപ്പ് കാർ പെട്ടികൾകൂടി ഘടിപ്പിച്ച ശേഷമാണ് പരിശോധന ഓട്ടം നടത്തിയത്.

പെട്ടികളിൽ ഓരോന്നിലും 300 കിലോ തൂക്കത്തിന് കല്ലുകൾവെച്ചാണ് ഓടിച്ചുനോക്കിയത്. ഇതിനിടയിൽ റോപ്പ് കാർ സ്റ്റേഷന്റെ താഴെഭാഗത്തുള്ള കെട്ടിടത്തിന്റെ മേൽഭാഗം നവീകരിച്ച് ചുമരിൽ ഗ്രാനൈറ്റ് പതിപ്പിക്കുന്ന പണിയും പൂർത്തിയായതായി പഴനി ദേവസ്വംബോർഡ് അധികൃതർ പറഞ്ഞു.