തിരുപ്പൂർ : ധാരാപുരം നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ മത്സരരംഗത്ത് 22 സ്ഥാനാർഥികൾ. നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം ശനിയാഴ്ചയായിരുന്നു. ആരും പത്രിക പിൻവലിച്ചില്ല. മുൻ എം.എൽ.എ.യും തമിഴക വെട്രി കഴകത്തിന്റെ സ്ഥാനാർഥിയുമായ പി. സത്യഭാമ, എ.ഐ.എ.ഡി.എം.കെ.യുടെ കെ. ഭാനുമതി, ഡി.എം.കെ.യുടെ സുകന്യ, സി.പി.ഐ.യുടെ പി. ലക്ഷ്മണൻ എന്നിവരാണ് മത്സരരംഗത്തുള്ളവരിൽ പ്രമുഖർ.

To advertise here,

അതേസമയം, മണ്ഡലത്തിൽ നൂറുശതമാനം വോട്ടർപങ്കാളിത്തം ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടം പ്രചാരണം ആരംഭിച്ചു. നാലുമാസം മുൻപത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ധാരാപുരത്തിലെ 89.96 ശതമാനം വോട്ടർമാർ വോട്ടുചെയ്തിരുന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ തിരുപ്പൂർ കളക്ടർ ഡോ. എസ്.എൻ. മനീഷ് വോട്ടുചെയ്യുന്നതിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖകൾ പൊതുജനങ്ങൾക്കിടയിൽ നേരിട്ടുചെന്ന് വിതരണംചെയ്തു.