പൊള്ളാച്ചി : പൊള്ളാച്ചിതാലൂക്ക് കേരളസമാജത്തിന്റെ ഓണാഘോഷം ശനിയാഴ്ച തുടങ്ങി. സമാജംഹാളിൽ പ്രസിഡന്റ് എം.കെ. സോമൻമാത്യു അധ്യക്ഷനായി.

To advertise here,

ട്രസ്റ്റ് ചെയർമാൻ പി. രാധാകൃഷ്ണൻ പതാക ഉയർത്തി.

വൈസ് പ്രസിഡന്റുമാരായ കെ.എസ്. രാമൻ, കെ. സുരേഷ്‌കുമാർ, പൈങ്കിളി ഷിജിൽ, സെക്രട്ടറി കെ. രാധാകൃഷ്ണൻ, ഖജാൻജി എം. ശിവകുമാർ, ചെയർമാൻ എൻ.ജി. കോശി, എം.എസ്. സുരേഷ്‌കുമാർ, ബിന്ദു രാധാകൃഷ്ണൻ, അഞ്ജു ജോർജ് തുടങ്ങിയവർ സംസാരിച്ചു.

ഞായറാഴ്ച രാവിലെ 11 മുതൽ ഓണസ്സദ്യയുണ്ടാവും. വൈകീട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കെ. നിത്യാനന്ദൻ എം.എൽ.എ. ഉദ്ഘാടനംചെയ്യും. നഗരസഭാ ചെയർപേഴ്‌സൺ ശ്യാമള നവനീതകൃഷ്ണൻ മുഖ്യാതിഥിയാവും. തുടർന്ന്, സൂപ്പർഹിറ്റ് മെഗാഷോ നടക്കും. പത്താംക്ലാസ്-പ്ലസ്ടു വിജയികളെ അനുമോദിക്കൽ, മത്സരവിജയികൾക്ക് സമ്മാനദാനം എന്നിവയുണ്ടാവും.