കാരക്കാസ്: പടിഞ്ഞാറന്‍ വെനസ്വേലയില്‍ ബുധനാഴ്ച വൈകുന്നേരമുണ്ടായ രണ്ട് അതിശക്തമായ ഭൂകമ്പങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് കനത്ത ആഘാതങ്ങളെന്ന് റിപ്പോര്‍ട്ട്. ഭൂചലനത്തെത്തുടര്‍ന്ന് നിരവധി മരണങ്ങളുണ്ടായിട്ടാകാമെന്നും കെട്ടിടങ്ങള്‍ തകര്‍ന്നതായും വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ മുന്നറിയിപ്പ് നല്‍കി. നാശനഷ്ടങ്ങളുടെ വ്യാപ്തി അധികൃതര്‍ വിലയിരുത്തി വരികയാണ്. 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ അപൂർവമായ ഭൂചലനങ്ങൾ, ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ്.

To advertise here,