ലണ്ടൻ: ലൈംഗിക പീഡനക്കേസുകളിൽ കുറ്റക്കാരനെന്ന് തെളിഞ്ഞതിന് പിന്നാലെ ബ്രിട്ടീഷ് നടനും കൊമേഡിയനുമായ റസ്സൽ ബ്രാൻഡിന് പത്തുവർഷവും ആറുമാസവും ജയിൽശിക്ഷ. 21-കാരിയായ ആരാധികയെ ബലാത്സംഗം ചെയ്തതിനും മറ്റ് മൂന്ന് സ്ത്രീകളോട് ലൈംഗിക അതിക്രമം നടത്തിയതിനുമാണ് നടൻ ശിക്ഷിക്കപ്പെട്ടത്.

To advertise here,

സൗത്ത്‌വാർക്ക് ക്രൗൺ കോടതിയിൽ നാലാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവിലാണ് 51-കാരനായ താരം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. റസ്സൽ തന്റെ അഭിനയജീവിതത്തിൽ തിളങ്ങിനിന്ന 2004-09 കാലത്തായിരുന്നു ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത്. അതേസമയം, റസ്സലിനെതിരേ ഉയർന്ന രണ്ട് ബലാത്സംഗക്കേസുകളിലും ഒരു ബലാത്സംഗശ്രമക്കേസിലും കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

ബാർ, റേഡിയോ സ്‌റ്റേഷൻ, ടെലിവിഷൻ സ്റ്റുഡിയോ എന്നിവിടങ്ങളിൽവെച്ചാണ് റസ്സൽ സ്ത്രീകളെ ഉപദ്രവിച്ചത്. അതേസമയം, എല്ലാ ആരോപണങ്ങളെയും നിരാകരിക്കുന്ന നിലപാടാണ് നടൻ സ്വീകരിച്ചത്. ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗികബന്ധത്തിൽ താൻ ഏർപ്പെട്ടിട്ടില്ല എന്നായിരുന്നു റസ്സലിന്റെ വാദം.