വത്തിക്കാന്‍ സിറ്റി: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും മാമോദീസ സ്വീകരിക്കാനുള്ള അനുവാദം നല്‍കി കത്തോലിക്കാ സഭ. കൂടാതെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് തലത്തൊട്ടപ്പന്‍/തലതൊട്ടമ്മമാരാകാനും പള്ളികളില്‍ നടക്കുന്ന കല്യാണങ്ങളില്‍ സാക്ഷികളാകാനും അനുമതിയുണ്ടായിരിക്കുമെന്നും ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു. 

To advertise here,

'മറ്റു വിശ്വാസികളുടെ അതേ വ്യവസ്ഥകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഇനി മാമോദീസ ചെയ്യാം. ചില പ്രത്യേക വ്യവസ്ഥകളോടെ ഇവര്‍ക്ക് തലത്തൊട്ടപ്പന്‍മാരും തലത്തൊട്ടമ്മമാരുമാകാം', പുതിയ ഉത്തരവില്‍ പറയുന്നു.

ട്രാൻസ് ജെൻഡർ വിഭാഗത്തിന്‍റെ അവകാശങ്ങൾക്കായി വാദിക്കുന്നവർ കത്തോലിക്കാ സഭയുടെ പുതിയ തീരുമാനത്തെ സ്വാഗതംചെയ്തിട്ടുണ്ട്.