കാലിഫോര്‍ണിയ : അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ഭര്‍ത്താവായ ജെ.ഡി. വാന്‍സാണെന്ന് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പാണ്‌ താന്‍ അറിഞ്ഞതെന്ന് ഉഷ വാന്‍സ്. മേഗന്‍ മക്കെയ്‌നുമായുള്ള സംഭാഷണത്തിലാണ് ജീവിതത്തിലുണ്ടായ അപ്രതീക്ഷിതമായ മാറ്റങ്ങളെക്കുറിച്ച് ഉഷ വാന്‍സ് മനസ്സു തുറന്നത്.

To advertise here,

'വൈറ്റ് ഹൗസ് ഉത്തരവാദിത്തങ്ങളിലേക്കുള്ള മാറ്റം വ്യക്തിജീവിതത്തെ ബാധിച്ചു. അഭിഭാഷകയായിരുന്ന താന്‍ തൊഴിലിടത്തിലേക്കും പഴയ ജീവിതത്തിലേക്കുമുള്ള തിരിച്ചുവരവ്‌ ആഗ്രഹിക്കുന്നു. എങ്കിലും, ജീവിതത്തില്‍ താന്‍ സന്തുഷ്ടയാണെന്നും ഉഷ പറഞ്ഞു. എന്നാൽ, അഭിമുഖത്തിലുടനീളം സ്വന്തം  രാഷ്ട്രീയ നിലപാടുകള്‍ വെളിപ്പെടുത്താന്‍ ഉഷ തയ്യാറായില്ല. പകരം, മാതൃത്വം, വ്യക്തിത്വം, തൊഴില്‍ എന്നീ വിഷയങ്ങളാണ് ചര്‍ച്ചയായത്.

അമേരിക്കയില്‍ കൂട്ടനാടുകടത്തല്‍, പൗരാവകാശ ലംഘനം എന്നിവ കൂടിവരുന്ന സാഹചര്യത്തില്‍ ഉഷ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയയാകാറുണ്ട്. ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളായ ഉഷ വാന്‍സ് ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് അനുകൂല നിലപാട് എടുക്കുന്നില്ലെന്നാണ് ആക്ഷേപം.