വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും മറ്റ് ഉന്നത അമേരിക്കൻ രാഷ്ട്രീയ നേതാക്കളെയും വധിക്കാൻ പദ്ധതിയിട്ടതിന് പാകിസ്താൻ പൗരന് 27 വർഷവും ആറുമാസവും തടവ് വിധിച്ച് കോടതി. ബ്രൂക്ക്‌ലിനിലെ ഫെഡറൽ കോടതിയാണ് ആസിഫ് മർച്ചന്റ് എന്ന നാൽപ്പത്തെട്ടുകാരൻ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ഇറാന്റെ പിന്തുണയിലായിരുന്നു ആസിഫിന്റെ പ്രവർത്തനങ്ങളെന്നും കണ്ടെത്തിയിട്ടുണ്ട്. 2024-ലാണ് ഇയാൾ അറസ്റ്റിലായത്.
2020-ൽ ഇറാന്റെ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചിരുന്നു. ഇതിന് പ്രതികാരമായി, അന്ന് പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിനെയും മറ്റ് നേതാക്കളെയും ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ആളുകളെ റിക്രൂട്ട് ചെയ്യാൻ ആസിഫ് ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ജോ ബൈഡനെയും നിക്കി ഹാലിയേയും ഉന്നമിട്ടിരുന്നെന്നാണ് വിവരം.
ടെഹ്റാനിലുള്ള തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഐആർജിസിയുടെ ഗൂഢാലോചനയിൽ പങ്കാളിയായതെന്നും സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല അതെന്നും വിചാരണയ്ക്കിടെ ആസിഫ് മൊഴി നൽകിയിരുന്നു. ഒരു പ്രത്യേക വ്യക്തിയെ കൊലപ്പെടുത്താൻ തനിക്ക് നിർദേശം ലഭിച്ചിരുന്നില്ല. ടെഹ്റാനിൽ നടന്ന സംഭാഷണങ്ങൾക്കിടെ തന്റെ ഇറാനിയൻ ഹാൻഡ്ലർ മൂന്നുപേരുടെ പേരുകൾ പരാമർശിച്ചിരുന്നുവെന്നും ആസിഫ് വിചാരണയ്ക്കിടെ വ്യക്തമാക്കി.
Content Highlights: Asif Merchant, a 48-year-old Pakistani national, sentenced to 27 and a half years in US prison., Convicted of plotting to assassinate Donald Trump and other US political leaders., Operation was backed by Iran as retaliation for the 2020 killing of Qasem Soleimani., Defendant claimed he acted under pressure to protect his family in Tehran.
Published: 18 Nov 2026, 01:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented