വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് സുപ്രീംകോടതിയിൽനിന്ന് താത്കാലിക ആശ്വാസം. കുടിയേറ്റക്കാരെ അവരുടെ മാതൃരാജ്യത്തേക്കല്ലാതെ, മറ്റൊരു രാജ്യത്തേക്ക് നാടുകടത്താനുള്ള നടപടി തൽക്കാലത്തേക്ക് പുനരാരംഭിക്കാൻ കോടതി അനുമതി നൽകി. ഇങ്ങനെ നാടുകടത്തപ്പെടുന്നവർക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകണമെന്ന കീഴ്‌ക്കോടതി നിർദ്ദേശം സുപ്രീംകോടതിയുടെ ഈ ഉത്തരവോടെ റദ്ദായി.
അതേസമയം നാടുകടത്തൽ നടപടി നിയമപരമാണോ എന്നത് കോടതി പരിശോധിച്ചിട്ടില്ല. കേസിൽ ഡിസംബർമാസം വാദംകേൾക്കും. സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാർ ഈ ഉത്തരവിനെ പിന്തുണച്ചപ്പോൾ, ജസ്റ്റിസുമാരായ സോണിയ സോറ്റോമയർ, എലീന കഗൻ, കെറ്റാഞ്ചി ബ്രൗൺ ജാക്‌സൺ എന്നിവർ കീഴ്‌ക്കോടതിയുടെ നിയന്ത്രണങ്ങൾ തുടരണമെന്ന് അഭിപ്രായപ്പെട്ടുവെന്ന് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്യുന്നു.
കുടിയേറ്റക്കാരെ നാടുകടത്തുന്നത് നിയമപരമാണെന്ന നിലപാടാണ് ട്രംപ് ഭരണകൂടത്തിന്റേത്. മാതൃരാജ്യത്തേക്ക് തിരിച്ചയക്കാൻ കഴിയാത്തതോ അല്ലെങ്കിൽ സ്വന്തം സർക്കാരുകൾ സ്വീകരിക്കാൻ തയ്യാറാകാത്തതോ ആയ, നാടുകടത്തൽ ഉത്തരവ് കൈപ്പറ്റിയ കുടിയേറ്റക്കാരെ മൂന്നാം രാജ്യങ്ങളിലേക്ക് അയക്കുന്നത് നിയമപരമാണെന്നായിരുന്നു ട്രംപ് സർക്കാരിന്റെ വാദം. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും ഈ നയം ബാധകമാണെന്ന് ഫെഡറൽ അഭിഭാഷകർ വ്യക്തമാക്കി. നാടുകടത്തപ്പെടുന്നവരെ സ്വീകരിക്കുന്ന സർക്കാരുകൾ, ഈ വ്യക്തികളെ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യില്ലെന്ന് ഉറപ്പ് നൽകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: US Supreme Court temporarily allows deporting migrants to third countries instead of their home countries., Lower court order requiring defense opportunities for deportees has been overturned., The core legality of the deportation policy will be reviewed by the court in December., The policy applies to individuals with final deportation orders who cannot be sent back to their home countries.
Published: 30 Sept 2026, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented