ദുഷാൻബെ: ഭീകരവാദത്തിനെതിരെ കടുത്ത നിലപാടുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. താജിക്കിസ്താനിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിന് യാതൊരുവിധ ന്യായീകരണവും നൽകാനാവില്ലെന്നും അതിനെ നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വികസനത്തിന് ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് ഭീകരവാദമെന്നും ഇത് മനുഷ്യജീവനുകളെ മാത്രമല്ല, നിക്ഷേപത്തെയും വാണിജ്യത്തെയും ദോഷകരമായി ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാകിസ്താൻ വിദേശകാര്യ മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഇസഹാഖ് ദർ തൊട്ടുമുന്നിൽ അഭിമുഖമായി ഇരിക്കുമ്പോഴായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രസ്താവന. സമൂഹങ്ങളെ തീവ്രവാദവത്ക്കരിക്കുകയും യുവാക്കൾക്ക് അർഹമായ അവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്ന ഒന്നാണ് ഭീകരവാദം. ഭീകരർക്ക് ധനസഹായം നൽകുകയും പിന്തുണയ്ക്കുകയും സുരക്ഷിത താവളങ്ങൾ ഒരുക്കുകയും ചെയ്യുന്നവർക്ക് ഇടം നൽകരുതെന്നും ഭീകരവാദത്തെ പൂർണ്ണമായും അവസാനിപ്പിക്കണമെന്നും രാജ്നാഥ് സിങ് ആവശ്യപ്പെട്ടു.
ഭീകരവാദത്തിന്റെ ധനസഹായം, റിക്രൂട്ട്മെന്റ്, തീവ്രവാദവത്കരണം, സുരക്ഷിത താവളങ്ങൾ എന്നിവയടങ്ങുന്ന പൂർണ്ണ ആവാസവ്യവസ്ഥയെത്തന്നെ തകർത്തെറിയാൻ എസ്.സി.ഒ അംഗരാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മുൻപ് സെപ്റ്റംബറിൽ നടന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു. പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ ഈ പ്രസ്താവന.
Published: 20 Oct 2026, 05:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented