
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബില്ലില്‍ ഒപ്പുവെച്ചപ്പോള്‍ |ഫോട്ടോ:AFP
വാഷിങ്ടണ്‍ ഡിസി: യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഖജനാവ് അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്നതിനുള്ള സെനറ്റിന്റെ പിന്തുണയുള്ള ബില്‍ ഹൗസ് പാസാക്കി. അന്തിമ വോട്ടെടുപ്പില്‍ 222-209 എന്നായിരുന്നു വോട്ട് നില. ഏതാണ്ട് എല്ലാ റിപ്പബ്ലിക്കന്‍മാരും, ഒരുപക്ഷം ഡെമോക്രാറ്റുകളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബില്ലില്‍ ഒപ്പുവെച്ചതോടെ ഖജനാവ് ഔദ്യോഗികമായി തുറന്നെങ്കിലും കാര്യങ്ങള്‍ സാധാരണ നിലയിലാകാന്‍ സമയമെടുക്കും.
ധനവിനിയോഗബില്‍ പാസാകാത്തതിനെത്തുടര്‍ന്ന് യുഎസിലെ വിമാനസര്‍വീസുകളടക്കം തകിടംമറിഞ്ഞിരുന്നു.
43 ദിവസം ഖജനാവ് പൂട്ടിയതോടെ സര്‍ക്കാര്‍ ഓഫീസുകളും ഓരോന്നായി അടച്ചു. 2019-ല്‍ ട്രംപിന്റെ ആദ്യസര്‍ക്കാരിന്റെകാലത്തെ 35 ദിവസംനീണ്ട ഖജനാവ് പൂട്ടലിന്റെ റെക്കോഡ് തകര്‍ത്തിരുന്നു.
ഒക്ടോബര്‍ ഒന്നിനാണ് യുഎസില്‍ ബജറ്റ് വര്‍ഷം തുടങ്ങുന്നത്. സെപ്റ്റംബര്‍ മുപ്പതോടെ സര്‍ക്കാരിന്റെ ചെലവിനുള്ള 12 ബില്ലുകള്‍ കോണ്‍ഗ്രസ് പാസാക്കണം. അതുണ്ടായില്ലെങ്കില്‍ ബില്ലുകള്‍ പാസാകുംവരെ ഖജനാവ് പൂട്ടും. അതായിരുന്നു സംഭവിച്ചത്. അതേസമയം ജനുവരി 30ന് പുതിയ പ്രതിസന്ധി വരുമെന്നും യുഎസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നുണ്ട്.
നിര്‍ത്തലാക്കിയ ആരോഗ്യപരിരക്ഷാ ആനുകൂല്യങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലായിരുന്നു ഡെമക്രാറ്റുകള്‍ കടുംപിടിത്തം നടത്തിയിരുന്നത്.
ദൈനംദിനച്ചെലവ് കണ്ടെത്താന്‍ വഴിയില്ലാത്തതിനാല്‍ ബജറ്റ് ഏഴുലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താത്കാലിക തൊഴില്‍നഷ്ടമുണ്ടാക്കിയിരിക്കുകയാണ്. പലരോടും ശമ്പളമില്ലാ അവധിയില്‍പ്പോകാന്‍ നിര്‍ദേശിച്ചു. അവശ്യസര്‍വീസുകള്‍ ഒഴികെ എല്ലാ വകുപ്പുകളെയും ഇതു ബാധിച്ചു. ദേശീയോദ്യാനങ്ങളും സന്ദര്‍ശകകേന്ദ്രങ്ങളും പാര്‍ക്കുകളും പൂട്ടി. പാസ്‌പോര്‍ട്ട് അപേക്ഷ, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തുടങ്ങി പലതിനുമുള്ള നടപടിക്രമങ്ങള്‍ ആള്‍ലഭ്യതയില്ലാത്തതിനാല്‍ വൈകിയിരുന്നു. ഭക്ഷ്യസുരക്ഷാപരിശോധനകള്‍ വൈകുന്നത് പൊതുജനാരോഗ്യത്തെയും ബാധിച്ചിരുന്നു.
Content Highlights: US House passes bill to end historic government shutdown
Published: 13 Nov 2025, 08:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented