വാഷിങ്ടൺ: പാകിസ്താൻ ഇന്റർനാഷ്ണൽ എയർലൈൻസിന് (പിഐഎ) ചാർട്ടർ സർവ്വീസിനുള്ള അനുമതി അമേരിക്ക റദ്ദാക്കി. പാകിസ്താൻ പൈലറ്റുമാരുടെ ലൈസൻസ് സംബന്ധിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ആശങ്ക അറിയിച്ചതോടെയാണ് യു.എസ് ഗതാഗാത വകുപ്പ് പാക് വിമാനങ്ങൾക്കുള്ള അനുമതി റദ്ദാക്കിയതായി അറിയിച്ചത്.

To advertise here,

പാകിസ്താനിലെ മൂന്നിലൊന്ന് പൈലറ്റുമാരുടെയും ലൈസൻസ് വ്യാജമാണെന്ന് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. രാജ്യത്തെ ആകെയുള്ള 860 പൈലറ്റുമാരിൽ 262 പേരുടെ പക്കലുള്ളത് വ്യാജലൈസൻസാണെന്നെന്നും ഇവർ വിമാനം പറത്താൻ യോഗ്യതയില്ലാത്തവരാണെന്നുമാണ് പാക് വ്യോമയാന മന്ത്രി ഗുലാം സർവാർ ഖാനാണ് വെളിപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെ നിരവധി പൈലറ്റുമാരെ ഒഴിവാക്കുകയും ചെയ്തിരുന്നു.

യുഎസ് തീരുമാനത്തിന് പിന്നാലെ എയർലൈനിനുള്ളിലെ തിരുത്തൽ നടപടികളിലൂടെ ആശങ്ക പരിഹരിക്കുമെന്ന് പാകിസ്താൻ ഇന്റർനാഷ്ണൽ എയർലൈൻ അറിയിച്ചതായി പാക് മധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. വ്യാജ ലൈസൻസ് വിവാദത്തിൽ നേരത്തെ യൂറോപ്യൻ യൂണിയനും പാക് വിമാനങ്ങൾക്ക് ആറുമാസത്തേക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

content highlights:US Bans Pakistan International Airlines Flights over Concerns about Pilot Certifications