കഠുവ: ജമ്മുകശ്മീരിലെ സോത്ര ചാക്ക് ഗ്രാമത്തില്‍ പാക് വിമാന രൂപത്തിലുള്ള ബലൂണ്‍ കണ്ടെത്തി. നിലത്തുവീണുകിടക്കുന്ന നിലയിലാണ്‌ ബലൂണ്‍ കണ്ടെത്തിയത്. ബലൂണിന് മുകളില്‍ പി.ഐ.എ (പാകിസ്താന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍ലൈന്‍സ്) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 

To advertise here,

ചൊവ്വാഴ്ച വൈകീട്ടോടെയാണ് വീണുകിടക്കുന്ന ബലൂണ്‍ ഗ്രാമവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഗ്രാമവാസികള്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ബലൂണ്‍ പിടിച്ചെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.  

ഹിരാനഗര്‍ മേഖലയിലെ സോത്രാ ചാക്ക് ഗ്രാമത്തിലാണ് വെള്ളയും പച്ചയും നിറത്തിലുള്ള ബലൂണ്‍ വന്നുവീണതെന്ന് ജമ്മു കശ്മീര്‍ പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വീണുകിടക്കുന്ന ബലൂണ്‍ വിമാനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.

content highlights: Airplane-shaped balloon with PIA written on it seized in Jammu and Kashmir