വാഷിങ്ടൺ: പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പാക് സൈനിക മേധാവി അസിം മുനീറും കൂടിക്കാഴ്ചയിൽ പങ്കെടുക്കുമെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സെപ്റ്റംബർ 25-ന് നടക്കുന്ന യുഎൻ പൊതുസമ്മേളനത്തോടനുബന്ധിച്ചാകും കൂടിക്കാഴ്ചയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്താനിലെ പ്രളയം മുതൽ ഖത്തറിനെതിരേ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളടക്കം ചർച്ചയായേക്കുമെന്നാണ് സൂചന. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നം ചർച്ച ചെയ്തേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഇതുവരെ വന്നിട്ടില്ല. പാക് സേനയുടെ പബ്ലിക് റിലേഷൻസ് വിഭാഗമായ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസോ, വാഷിങ്ടണിലെ പാക് എംബസിയോ ഇതേക്കുറിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ട്രംപുമായി പാക് സൈനിക മേധാവി അസിം മുനീർ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. ഇടക്കിടെ അദ്ദേഹം അമേരിക്ക സന്ദർശിച്ചതും ഏറെ ചർച്ചയായിരുന്നു. അസിം മുനീറിന് വൈറ്റ് ഹൗസില്‍ ട്രംപ് വിരുന്നൊരുക്കുകയും ചെയ്തിരുന്നു. പാക് പ്രധാനമന്ത്രിയേക്കാൾ സൈനിക മേധാവിയെ പരിഗണിക്കുന്ന ട്രംപിന്റെ നീക്കം വൻതോതിൽ ചർച്ചയായിരുന്നു. സൈനിക ഭരണത്തിലേക്കാണോ പാക് നീങ്ങുന്നത് എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പടർന്നിരുന്നു.
Content Highlights: Potential Trump-Sharif Meeting at UN General Assembly: Reports
Published: 16 Sept 2025, 07:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented