വാഷിങ്ടൺ: അമേരിക്കൻ ടെക് ഭീമനായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ്ങിന് ചൈനീസ് ചാരവനിതയുമായുള്ള രഹസ്യബന്ധത്തിന്റെ വിവരങ്ങളുള്ളതായി യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. 'മെഗാസ്പീഡ് ഇന്റർനാഷണൽ' എന്ന ടെക് കമ്പനിയിലെ എക്‌സിക്യൂട്ടീവായ ആലീസ് ഹുവാങ്ങാണ് ജെൻസൻ ഹുവാങ്ങിന്റെ പെൺസുഹൃത്ത്. ഇരുവരും തമ്മിൽ പ്രണയബന്ധമുണ്ടായിരുന്നുവെന്നും ഇവർ ചൈനയുടെ സുരക്ഷാ മന്ത്രാലയത്തിന് വേണ്ടി പ്രവർത്തിക്കുന്ന മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്റാണെന്നും യു.എസ് ഇന്റലിജൻസ് ട്രംപ് ഭരണകൂടത്തിന് റിപ്പോർട്ട് നൽകിയതായി 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു.

To advertise here,

അമേരിക്കയുടെ അത്യാധുനിക എഐ ചിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്താനും എൻവിഡിയയുടെ അത്യാധുനിക ശേഷിയുള്ള സെമികണ്ടക്ടറുകൾ ചൈനയ്ക്ക് ലഭ്യമാക്കാൻ പ്രേരിപ്പിക്കാനുമാണ് ആലീസ് ഹുവാങ്ങിനെ ചൈന നിയോഗിച്ചതെന്നാണ് ഏജൻസികളുടെ നിഗമനം.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ യു.എസ് ഹൗസ് സെലക്ട് കമ്മിറ്റി സംഭവത്തിൽ കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്. കയറ്റുമതി നിയന്ത്രണങ്ങൾ ലംഘിച്ച് എൻവിഡിയയുടെ അത്യാധുനിക ചിപ്പുകൾ ചൈനയിലേക്ക് കടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്

പിന്നാലെ ആലീസ് ഹുവാങ്ങുമായുള്ള ഇടപാടുകളെക്കുറിച്ചും കമ്പനിയുടെ സെക്യൂരിറ്റി പ്രോട്ടോക്കോളുകളെക്കുറിച്ചും വിശദീകരണം നൽകാൻ ജെൻസൻ ഹുവാങ്ങിനോട് ആവശ്യപ്പെട്ടതായാണ് വിവരം. വിഷയത്തിൽ വിശദീകരണം നൽകുന്നതിനായി നവംബർ 18-ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് യുഎസ് ഹൗസ് കമ്മിറ്റികൾ ജെൻസൻ ഹുവാങ്ങിന് കത്തയച്ചു. നവംബർ 11-നകം ഇതിന് മറുപടി നൽകാനാണ് യുഎസ് ജനപ്രതിനിധി സഭാ സമിതികൾ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ആരോപണങ്ങളെല്ലാം എൻവിഡിയ നിഷേധിച്ചിട്ടുണ്ട്.  ഉപഭോക്താക്കൾക്ക് രഹസ്യവിവരങ്ങൾ ഒന്നും കൈമാറുന്നില്ലെന്ന് അവർ വ്യക്തമാക്കി. പ്രൊസസറുകൾ നിയമവിരുദ്ധമായി ചൈനയിലേക്ക് കടത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ജെൻസൻ ഹുവാങ്ങും പ്രതികരിച്ചിട്ടുണ്ട്.