
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് | Photo : Andrew Harnik/Getty Images
വാഷിങ്ടൺ: മുസ്ലിം ബ്രദർഹുഡിന്റെ ചില പ്രമുഖ ഘടകങ്ങളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കണമോ എന്ന് പരിശോധിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സംഘടനയ്ക്കെതിരെ സാമ്പത്തിക, യാത്രാ ഉപരോധങ്ങളണ് ലക്ഷ്യം.
ഈജിപ്ത്, ലബനൻ, ജോർദാൻ എന്നിവിടങ്ങളിലെ ശാഖകളെ വിദേശ ഭീകര സംഘടനകളായും ആഗോള ഭീകരരായും പട്ടികപ്പെടുത്തണമോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഉന്നത ഉദ്യോഗസ്ഥരോട് ട്രംപ് ആവശ്യപ്പെട്ടത്.
സംഘടനയ്ക്ക് ഹമാസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളും യുഎസ് പൗരന്മാർക്കും യുഎസ് താൽപ്പര്യങ്ങൾക്കും ഹാനികരമായ ശ്രമങ്ങളുമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. മുസ്ലിം ബ്രദർഹുഡിന് ജോർദാനിലും ഈജിപ്തിലും നിരോധനമുണ്ട്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് എന്നിവർ അറ്റോർണി ജനറൽ പാം ബോണ്ടി, നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് എന്നിവരുമായി കൂടിയാലോചിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഉത്തരവിൽ നിർദ്ദേശിക്കുന്നു.
ഉപരോധം ആവശ്യമാണെന്ന് കണ്ടെത്തിയാൽ, അത് നടപ്പാക്കാൻ യുഎസ് ഉദ്യോഗസ്ഥർക്ക് 45 ദിവസത്തെ സമയം നൽകും. ട്രംപിന് എപ്പോൾ വേണമെങ്കിലും ഉത്തരവിടാവുന്ന ഈ പ്രഖ്യാപനം, സംഘടനയ്ക്ക് പിന്തുണ നൽകുന്നത് നിയമവിരുദ്ധമാക്കും. ഇത് സാമ്പത്തിക ഉപരോധങ്ങൾക്കും അംഗങ്ങൾക്ക് യുഎസിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നതിനും കാരണമാകും.
കഴിഞ്ഞയാഴ്ച, ടെക്‌സസ് ഗവർണർ മുസ്ലിം ബ്രദർഹുഡിനെ വിദേശ ഭീകര സംഘടനയായും അതിർത്തി കടന്നുള്ള ക്രിമിനൽ സംഘടനയായും പ്രഖ്യാപിച്ചിരുന്നു. ഏകദേശം 100 വർഷം മുൻപ് ഈജിപ്തിലാണ് ബ്രദർഹുഡ് സ്ഥാപിതമായത്. ലോകമെമ്പാടും ഇതിന് പ്രാദേശിക ശാഖകളുണ്ട്. ഓരോ ഘടകത്തിനും പ്രത്യയശാസ്ത്രത്തിൽ വ്യത്യാസങ്ങളുണ്ട്, ഇസ്ലാമിക നിയമം അനുസരിച്ച് ഭരിക്കുന്ന ഒരു രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് അതിന്റെ ലക്ഷ്യങ്ങളിലൊന്ന്.
Content Highlights: US President Trump is reviewing the designation of Muslim Brotherhood branches as terror groups, potentially imposing sanctions.
Published: 25 Nov 2025, 01:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented