ദാവോസ്: സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ ഉടൻ ഒപ്പുവെക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദാവോസ് ഉച്ചകോടിയിയിൽ പങ്കെടുക്കാനെത്തിയ നേതാക്കളെ അഭിസംബോധന ചെയ്തശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'മികച്ച നേതാവ്' എന്നും തന്റെ 'വലിയ സുഹൃത്ത്' എന്നും വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യയുമായി കരാർ ഉടൻ ഉണ്ടാകുമെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹം തികച്ചും അത്ഭുതകരമായ വ്യക്തിത്വമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വ്യാപാര ഇടപാടുകളെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി, ‘ഞങ്ങൾ മികച്ചൊരു കരാറിൽ ഏർപ്പെടാൻ പോകുകയാണ്’ എന്ന് അദ്ദേഹം പറഞ്ഞു. വ്യാപാര കരാറുകൾ തീരുമാനമാക്കുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ ദാവോസ് ഉച്ചകോടി ചർച്ചയായതിനുപിന്നാലെയാണ് ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തെ കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവന പുറത്തുവന്നത്.
Content Highlights: US President Donald Trump signals imminent trade deal with India during World Economic Forum in Davos. Praises PM Modi as `terrific leader` and `great friend`.
Published: 21 Jan 2026, 10:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented