
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ നടക്കുന്ന വാണിജ്യ കരാർ ചർച്ചകൾ തടസ്സപ്പെട്ട് നിൽക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. നിലവിലെ ഘട്ടത്തിനപ്പുറം കൂടുതൽ ഇളവുകൾ നൽകുകയോ വാങ്ങുകയോ ചെയ്യുന്നത് ഇരുരാജ്യങ്ങൾക്കും വളരെ പ്രയാസകരമാണെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പരസ്പരമുള്ള ചർച്ചകൾ കഠിനവും കർശനവുമായ രീതിയിലാണ് മുന്നോട്ടുപോയതെന്ന് വിശേഷിപ്പിച്ച ധനമന്ത്രി, ഒരു പരിധിക്കപ്പുറം വിട്ടുവീഴ്ചകൾ സാധ്യമല്ലെന്ന് വ്യക്തമാക്കി. നിലവിലെ കരാർ ചർച്ചകൾക്ക് പുറമെ മറ്റു മാർഗ്ഗങ്ങളിലൂടെ ഇന്ത്യയുമായുള്ള വ്യാപര കമ്മി കുറയ്ക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും അവർ വ്യക്തമാക്കി.
ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ വാഷിംഗ്ടണിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉഭയകക്ഷി വാണിജ്യ കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചത്. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറിലധികമായി ഉയർത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം.
2026 ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും ഒരു ഇടക്കാല വാണിജ്യ കരാറിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അന്തിമ കരാറിലെത്താൻ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. കരാർ ഉടൻ ഉണ്ടാകില്ലെന്ന് യു.എസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീറും ഒക്ടോബർ 1-ന് സൂചിപ്പിച്ചിരുന്നു.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെ ഇന്ത്യൻ വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ഇടക്കാല കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി യു.എസിൽ എത്തിയിരുന്നു. ഇറക്കുമതി തീരുവ, വിപണി പ്രവേശനം, വ്യാപാര കമ്മി എന്നിവയിലാണ് ഇരുപക്ഷവും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Content Highlights: India and the US hit plateau in trade talks, with both nations finding it difficult to make further concessions, says Finance Minister Nirmala Sitharaman.
Published: 05 Oct 2026, 07:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented