വാഷിങ്ടൺ :ഇന്ത്യ-യു.എസ്. വ്യാപാരക്കരാർ പ്രഖ്യാപനം ഉടനുണ്ടാകുമെന്നു കരുതുന്നില്ലെന്ന് യു.എസ്. വ്യാപാരപ്രതിനിധി ജാമിസൺ ഗ്രീർ. കരാർ സംബന്ധിച്ച് ഇരുരാജ്യങ്ങൾക്കുമിടയിലെ അഭിപ്രായവ്യത്യാസങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട ന്നും അവ പരിഹരിക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഗ്രീർ പറഞ്ഞു.മിൽവോക്കിയിൽ ജി-20 വ്യാപാരമന്ത്രിമാരുടെ യോഗത്തിനുശേഷമായിരുന്നു പ്രതികരണം. ബുധനാഴ്ച കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി ഗ്രീർ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാവിലെ പ്ര ധാനമന്ത്രി നരേന്ദ്രമോദിയും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യാപാരക്കരാർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഫോണിൽ സംസാരിച്ചെന്ന് ഗ്രീർ പറഞ്ഞു. കരാറിലെ പുരോഗതി വിലയിരുത്തുന്നതിനായി ഇരുവരും ഉടൻ വീണ്ടും സംസാരിക്കുമെന്നും കൂട്ടിച്ചേർത്തു. ഫെബ്രുവരിയിൽ ഇന്ത്യയും യു.എസും ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ആദ്യഘട്ടത്തിനുള്ള ചട്ടക്കൂട് അന്തിമമാക്കിയിരുന്നു. എന്നാൽ, യു.എ സിന്റെ തീരുവനയങ്ങളിലുണ്ടായ മാറ്റങ്ങളെത്തുടർന്ന് ചർച്ചകൾ നീളുകയായിരുന്നു.

To advertise here,