വാഷിങ്ടൺ: ഇന്ത്യ- പാക് സംഘർഷത്തിൽ  വെടിനിർത്തിലിനായി മധ്യസ്ഥവഹിച്ചുവെന്ന അവകാശവാദവുമായി വീണ്ടും ഡോണാൾഡ് ട്രംപ്. താൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ 3.5 കോടി പേർ കൊല്ലപ്പെടുമായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്നോട് പറഞ്ഞുവെന്ന് ഡോണാൾഡ് ട്രംപ് പറഞ്ഞു. യുഎസ് കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

To advertise here,

താൻ ഭരണത്തിലേറി ആദ്യ പത്ത് മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങളാണ് ഇല്ലാതാക്കിയത്. ഇന്ത്യയും പാകിസ്താനും തമ്മിൽ ആണവയുദ്ധം ഉണ്ടായേനെ. താൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ 35 ദശലക്ഷം പേർ കൊല്ലപ്പെടുമായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്നോട് പറഞ്ഞുവെന്ന് ട്രംപ് യുഎസ് കോൺഗ്രസിൽ അവകാശപ്പെട്ടു.

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ആക്രമണങ്ങളിൽ നിരവധി ഭീകരരെ വധിക്കുകയും ഭീകരകേന്ദ്രങ്ങൾ തകർക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാറിലെത്തുകയായിരുന്നു. ഇത് തന്റെ ഇടപെടലിൽ ആയിരുന്നുവെന്നാണ് ട്രംപ് നിരന്തരം ആവശ്യപ്പെടുന്നത്. എന്നാൽ മൂന്നാംകക്ഷി മധ്യസ്ഥത ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്.