തായ്‌പേയ്: ചൈനയിൽനിന്നുള്ള സൈനിക ഭീഷണിയും കടന്നുകയറ്റശ്രമങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, പട്ടാള അക്കാദമിയിലെ ബിരുദവിദ്യാർഥികൾക്ക് വീണ്ടും കമ്യൂണിസ്റ്റ് വിരുദ്ധത പാഠ്യവിഷയമാക്കി തയ്‌വാൻ. കാൽനൂറ്റാണ്ടിനുശേഷമാണ് ഈ വിഷയം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത്.
ശീതയുദ്ധകാലത്ത് കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങൾ തയ്‌വാനിൽ സജീവമായിരുന്നു. ‘കമ്യൂണിസ്റ്റുവിരുദ്ധ രാജ്യസ്നേഹവിദ്യാഭ്യാസം’ സൈനിക അക്കാദമികളിൽ ഔദ്യോഗികമായി നൽകിയിരുന്നു. എന്നാൽ, 2002-ൽ ഇത് വെറും ‘രാജ്യസ്നേഹവിദ്യാഭ്യാസ’മാക്കി.
അടുത്തകാലത്ത് തയ്‌വാനുമേലുള്ള അവകാശവാദം ചൈന ശക്തമാക്കിയതോടെയാണ് പഴയ പാഠ്യപദ്ധതി തിരിച്ചുകൊണ്ടുവരാൻ തീരുമാനിച്ചതെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. നാടു നേരിടുന്ന സുരക്ഷാഭീഷണികളെക്കുറിച്ച് വിദ്യാർഥികളിൽ കൃത്യമായ ധാരണയുണ്ടാക്കാനും ആർക്കുവേണ്ടി, എന്തിനാണ് പോരാടുന്നതെന്ന തിരിച്ചറിവുണ്ടാക്കാനും ഈ ക്ലാസുകൾ അനിവാര്യമാണെന്ന് തയ്‌വാൻ പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
തയ്‌വാനു ചുറ്റുമുള്ള ചൈനീസ് നാവികസേനയുടെ നീക്കങ്ങൾ റെക്കോഡ് നിരക്കിൽ വർധിച്ചതായി തയ്‌വാൻ ദേശീയസുരക്ഷാ കൗൺസിൽ സെക്രട്ടറി ജനറൽ ജോസഫ് വു അറിയിച്ചു. തങ്ങളുടേതെന്ന് ചൈന അവകാശപ്പെടുന്ന ദ്വീപാണ് തയ്‌വാൻ.
Content Highlights: Reintroduction of anti-communist curriculum after 25 years., Driven by escalated Chinese military pressure and territorial claims., Goal to instill ideological clarity and national security awareness in cadets., Joseph Wu reports record-breaking Chinese naval maneuvers near Taiwan.
Published: 06 Jul 2026, 07:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented