
സൂറിച്ച്: പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സർലാൻഡിലെ ബാറിൽ വൻ സ്ഫോടനം. ക്രാൻസ് മൊണ്ടാനയിലെ പ്രവർത്തിക്കുന്ന ഒരു ബാറിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒട്ടേറെപേർ കൊല്ലപ്പെട്ടതായും നിരവധിപേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്.
പ്രാദേശികസമയം വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ക്രാൻസ് മൊണ്ടാനയിലെ 'ലേ കോൺസ്റ്റെല്ലേഷൻ' ബാറിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉറവിടമോ എങ്ങനെയാണ് സ്ഫോടനമുണ്ടായതെന്നോ വ്യക്തമല്ലെന്നും ഒട്ടേറെപേർ മരിച്ചെന്നും നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് വക്താവ് വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. സംഭവസ്ഥലത്ത് പോലീസിന്റെ ഇടപെടൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, സ്വിറ്റ്സർലാൻഡിലെ സ്ഫോടനത്തിന്റെ ദൃശ്യങ്ങളെന്നപേരിൽ ചില വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരുകെട്ടിടത്തിൽനിന്ന് തീ ഉയരുന്നതും ആളുകൾ സമീപത്ത് തടിച്ചുകൂടിനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ, ഇത് ക്രാൻസ് മൊണ്ടാനയിലെ ദൃശ്യങ്ങളാണോ എന്നതിൽ സ്ഥിരീകരണമില്ല.
Content Highlights: A massive explosion rocked a bar in Crans-Montana, Switzerland during New Year`s celebrations. Reports indicate numerous fatalities and injuries. Get the latest details here.
Published: 01 Jan 2026, 12:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented