ന്യൂഡൽഹി: ഡൽഹിയിലെ ടിക്കിരി കലാനിൽ സിഎൻജി സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് ജീവനക്കാർ മരിച്ചു. ബാബ ഹരിദാസ് കോളനി നിവാസിയായ മനീഷ് (25) ആണ് കൊല്ലപ്പട്ടവരിൽ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ പേരുവിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
സംഭവത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. ടിക്കിരി കലാൻ മെട്രോ സ്റ്റേഷന് സമീപമുള്ള പമ്പിൽ, റിഫില്ലിങ് ട്രക്കിൽനിന്ന് ഗ്യാസ് മാറ്റുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക വിവരം.
സിഎൻജി നിറച്ചുകൊണ്ടിരിക്കെ സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം അപകടകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും സ്ഫോടനത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.
ഗ്യാസ് നിറയ്ക്കുന്നതിലുണ്ടായ അശ്രദ്ധയാണോ ഉപകരണങ്ങളുടെ തകരാറാണോ അപകടത്തിലേക്ക് നയിച്ചതെന്ന് അധികൃതർ അന്വേഷിച്ചുവരികയാണ്. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്.
Content Highlights: An explosion at a CNG station in Tikri Kalan, West Delhi, resulted in two deaths and four injuries., The blast occurred during gas transfer from a refilling truck to a bus around 3:37 PM on Wednesday., Fire department suspects a CNG cylinder burst, and a detailed investigation is underway., Rescue operations were promptly initiated with fire units controlling the fire.
Published: 19 Aug 2026, 06:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented