ന്യൂഡല്‍ഹിയില്‍ നടക്കുന്ന മ്യൂണിക്ക് ലീഡേഴ്സ് മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ന്യൂഡൽഹി: ആഗോള രാഷ്ട്രീയത്തിൽ അമേരിക്കയുടെ സമീപനത്തിൽ മൗലികമായ മാറ്റമാണ് ഇപ്പോൾ കാണുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. അമേരിക്കയുടെ ബോധപൂർവമുള്ള തിരഞ്ഞെടുപ്പാണ് ഈ മാറ്റം. യുഎസ് ഇന്ന് മനഃപൂർവം ഒറ്റപ്പെട്ട ശക്തിയായി മാറിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ന്യൂഡൽഹിയിൽ നടക്കുന്ന മ്യൂണിക്ക് ലീഡേഴ്‌സ് മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്നത്തെ ആഗോള സാഹചര്യം നോക്കുമ്പോൾ, അമേരിക്കയുടെ നിലപാടിൽ വലിയൊരു മാറ്റം സംഭവിച്ചിരിക്കുകയാണെന്നത് ആരും നിഷേധിക്കില്ല. ലോകകാര്യങ്ങളിൽ മുൻകാലത്തേതിൽനിന്ന് വ്യത്യസ്തമായ രീതിയിലാണ് അമേരിക്ക ഇപ്പോൾ ഇടപെടുന്നത്. ഇത് സാഹചര്യങ്ങൾ കൊണ്ട് മാത്രം ഉണ്ടായ മാറ്റമല്ല. അമേരിക്ക സ്വമേധയാ സ്വീകരിച്ച പുതിയ നിലപാടാണ്. ഒരർഥത്തിൽ, മറ്റു രാജ്യങ്ങളിൽനിന്ന് അകലംപാലിച്ച്, കൂടുതൽ ഒറ്റപ്പെട്ട ഒരു ആഗോള ശക്തിയായി മാറാനാണ് അമേരിക്ക ബോധപൂർവം തീരുമാനിച്ചിരിക്കുന്നതെന്ന് തോന്നുന്നു', ജയശങ്കർ പറഞ്ഞു.
'ചൈനയുടെ ഉയർച്ചയാണ് ഈ ആഗോളസാഹചര്യത്തിലെ മറ്റൊരു പ്രധാന സവിശേഷത. ലോകത്തെ മറ്റുരാജ്യങ്ങളിൽനിന്ന് വ്യത്യസ്തവും സവിശേഷവുമായ ഒരു രാജ്യമായാണ് ചൈന സ്വയം കാണുന്നത്. ഈ കാഴ്ചപ്പാടിന് പല കാര്യങ്ങളിലും യാഥാർഥ്യത്തിന്റെ പിന്തുണയുമുണ്ട്. അതിനാൽ, അമേരിക്കയും ചൈനയും തമ്മിൽ വളരെ ശക്തമായ മത്സരമാണ് ഇപ്പോൾ നടക്കുന്നത്. ഈ മത്സരം ഇന്ന് അമേരിക്കയിലും ചൈനയിലും മാത്രം ഒതുങ്ങുന്നില്ല. സാമ്പത്തിക, രാഷ്ട്രീയ, സാങ്കേതിക, തന്ത്രപ്രധാനമായ ശക്തികളെ ഓരോ രാജ്യവും മറ്റുരാജ്യങ്ങൾക്കെതിരെ സമ്മർദം ചെലുത്താനുള്ള ആയുധമായി ഉപയോഗിക്കുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടായത്. അതേസമയം, രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ആശ്രിതത്വവും തുടരുകയാണ്. അതായത്, രാജ്യങ്ങൾ തമ്മിൽ ശക്തമായ മത്സരം നിലനിൽക്കുമ്പോഴും വ്യാപാരം, സമ്പദ്വ്യവസ്ഥ, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിൽ അവർ പരസ്പരം ആശ്രയിക്കുന്ന സങ്കീർണമായ സാഹചര്യമാണ് നിലവിലുള്ളത്', വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.
മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യോഗമാണ് മ്യൂണിക് ലീഡേഴ്സ് മീറ്റിങ്ങ്. വിദേശനയങ്ങൾ, സുരക്ഷാ വിഷയങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഇവിടെ ചർച്ച ചെയ്യുക. വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയനേതാക്കൾ, നയതന്ത്രജ്ഞർ, സുരക്ഷാ വിദഗ്ധർ, നയരൂപീകരണ വിദഗ്ധർ തുടങ്ങി 80-ഓളം പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ലോകത്തെ വിവിധ രാജ്യതലസ്ഥാന നഗരങ്ങളിലായി ഓരോ വർഷവും ഒന്നോ രണ്ടോ തവണയാണ് യോഗം നടക്കുക. അടച്ചിട്ട മുറിക്കുള്ളിൽ രഹസ്യമായാണ് യോഗം നടക്കുക. ഈ ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് തങ്ങളുടെ അഭിപ്രായം സ്വതന്ത്രമായി തുറന്ന് പറയാൻ അവസരമുണ്ട്. 'ചാത്തം ഹൗസ് റൂൾ' പ്രകാരമാണ് ചർച്ചകൾ നടക്കുന്നത്. അതായത്, യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ പുറത്ത് പറയാമെങ്കിലും അവ ആരാണ് പറഞ്ഞതെന്ന് വെളിപ്പെടുത്താൻ പാടില്ല.
Content Highlights: Speaking at the Munich Leaders Meeting in New Delhi, External Affairs Minister S Jaishankar highlighted that the US has intentionally become a more isolated global power alongside intensifying US-China rivalry.
Published: 04 Oct 2026, 06:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented