വാഴ്‌സാ: അവയവക്കടത്തിന് കസാഖ്‌സ്താനില്‍ 12 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട യുക്രൈന്‍ യുവതി പോളണ്ടില്‍ അറസ്റ്റില്‍. മനുഷ്യാവയവങ്ങള്‍ വില്‍ക്കുന്ന ക്രിമിനല്‍ സംഘത്തിലെ അംഗമായ 35കാരിയെയാണ് പോളിഷ് ബോര്‍ഡര്‍ സേന അറസ്റ്റ് ചെയ്തത്. പി സേനിയ എന്നാണ് ഇവര്‍ക്ക് നിലവില്‍ നല്‍കിയിരിക്കുന്ന പേര്. യഥാര്‍ഥ പേര് പോളിഷ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇവര്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്റര്‍പോള്‍ നോട്ടീസ് നിലനില്‍ക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്.
പോളണ്ടിനും യുക്രൈനും ഇടയിലുള്ള റെയില്‍വേ ക്രോസിങ്ങില്‍ വെച്ചാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. 2020 മുതല്‍ യുവതിയെ ഇന്റര്‍പോള്‍ തിരയുകയാണെന്നും 2017 മുതല്‍ 2019 വരെ മനുഷ്യാവയവങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ചതിനും കരിഞ്ചന്തയില്‍ കൊണ്ടുപോയി വിറ്റതിനുമാണ് യുവതി കസാഖ്‌സ്താനില്‍ ശിക്ഷിക്കപ്പെട്ടതെന്നും പ്രോസിക്യൂട്ടര്‍ ഓഫീസിലെ വക്താവ് മാര്‍ത പെറ്റ്കോവ്സ്‌ക അറിയിച്ചു.
കസാഖ്‌സ്താന്‍, അര്‍മേനിയ, അസെര്‍ബെയ്ജാന്‍, യുക്രൈന്‍, കിര്‍ഗിസ്താന്‍, താജികിസ്താന്‍, ഉസ്ബെകിസ്താന്‍, തായ്ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 56 ആളുകളുടെ വൃക്കകള്‍ അനധികൃതമായി സ്വന്തമാക്കിയതിനും ഇവ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ചതിനുമാണ് യുവതി ശിക്ഷിക്കപ്പെട്ടത്. അവയവക്കടത്ത് ഇവര്‍ വരുമാന മാര്‍ഗമാക്കി മാറ്റുകയും ചെയ്തു. അതേസമയം കസാഖ്സ്താനില്‍ യുവതിയെ തടവിലാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പ്രോസിക്യൂട്ടര്‍ ഓഫീസിലെ വക്താവ് വ്യക്തമാക്കിയില്ല.
Content Highlights: polish border guards detain ukrainian who sold human kidneys
Published: 12 Mar 2025, 10:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented