
തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി നടക്കുന്ന വൻ അവയവ കച്ചവടത്തെയും വ്യാജരേഖനിർമാണത്തെയും കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഉന്നതതല അന്വേഷണ സംഘത്തെ രൂപീകരിച്ചത്. എറണാകുളം റൂറൽ എസ്പി കെ.എസ്. സുദർശനായിരിക്കും അന്വേഷണ സംഘത്തിന്റെ തലവൻ.
സംസ്ഥാനത്തൊട്ടാകെ നടത്തിയ വ്യാപകമായ റെയ്ഡിനെ തുടർന്ന് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും, റാക്കറ്റിന്റെ മുഖ്യ ഇടനിലക്കാരൻ മുഹമ്മദ് നജീബ്, ഭാര്യ റഷീദ, സഹായികളായ സിനോജ്, ആസിഫ് എന്നിവർ അറസ്റ്റിലായവുകയും ചെയ്തിരുന്നു. എംഎൽഎമാർ അടക്കമുള്ളവരുടെ വ്യാജ ലെറ്റർഹെഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വ്യാജരേഖകൾ നിർമിക്കാൻ സഹായിച്ച സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. എറണാകുളത്തെ പ്രമുഖ ആശുപത്രികളിൽ ഇത്തരത്തിൽ അനധികൃതമായി അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇതേ തുടർന്നാണ് അതീവ ഗൗരവതരമായ ഈ വിഷയത്തെക്കുറിച്ച്് എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും അന്വേഷണം നടത്താനും ആഭ്യന്തരമന്ത്രി ഉത്തരവ് നൽകിയത്.
Content Highlights: Home Ministry orders a high-level probe into organ trafficking. Special Investigation Team led by Ernakulam Rural SP K.S. Sudarshan. Multiple arrests made, including key middlemen and associates. Seizure of fake letterheads and evidence of illegal surgeries in hospitals.
Published: 01 Jul 2026, 05:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented