കൊച്ചി: വ്യാജരേഖ നിർമിച്ച് അവയവ വിൽപ്പന നടത്തിയ കേസിൽ കോട്ടയം വാഴൂർ പുളിക്കക്കവല വളയിൽ വീട്ടിൽ മായ (49) പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായി. കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
മുംബൈയിൽ നിന്ന് വൃക്ക ആവശ്യപ്പെട്ട് എത്തിയയാൾ സഹോദരനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഇവർ വ്യാജരേഖ ഉണ്ടാക്കിയതായി അന്വേഷണത്തിൽ തെളിഞ്ഞു. സ്വീകർത്താവിന്റെ പേര് റേഷൻകാർഡിൽ ഉൾപ്പെടുത്താനാണ് വ്യാജരേഖ നിർമിച്ചത്. ഇതിനായി അവയവ വിൽപ്പന കേസിലെ മുഖ്യപ്രതി നജീബിൽനിന്ന് ഇവർ 25,000 രൂപ കൈപ്പറ്റിയതായി കണ്ടെത്തി.
അവയവദാനത്തിനുള്ള അനുമതി നേടുന്നതിനായി ജില്ലാ ലെവൽ ഓതറൈസേഷൻ കമ്മിറ്റിക്ക് മുൻപാകെ ഇവർ സമർപ്പിച്ച വിവരങ്ങൾ തെറ്റാണെന്നും കണ്ടെത്തി.
വ്യാഴാഴ്ച രാത്രി 10.15-ഓടെ വാഴൂർ ഭാഗത്തുവെച്ചാണ് ഇവരെ പിടികൂടിയത്. നേരത്തേ പിടിയിലായ പ്രതികളിൽ നിന്ന് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. നജീബിന്റെ ഫോൺ പരിശോധിച്ചതിൽനിന്ന് കേസിൽ ഇവരെ ബന്ധിപ്പിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് കിട്ടി.
അതിനിടെ റിമാൻഡിലുള്ള മുഹമ്മദ് നജീബിനെയും ഭാര്യ റഷീദയെയും വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം.
നജീബിന്റെ ഫ്ലാറ്റുകളിൽ നടത്തിയ പരിശോധനയിൽ പെരിങ്ങാല, കുന്നത്തുനാട് പ്രദേശത്തെ ഫ്ലാറ്റിൽനിന്ന് വ്യാജമുദ്രകൾ, കൃത്രിമരേഖകൾ, വ്യാജ ലെറ്റർപാഡുകൾ, കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. ഇവയുടെ പരിശോധന നടന്നുവരുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രവർത്തിക്കുന്ന സംഘടിത അവയവക്കടത്ത് സംഘങ്ങളുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.
മുഖ്യപ്രതി മുഹമ്മദ് നജീബിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ പരിശോധനയും നടന്നുവരുകയാണ്. അക്കൗണ്ടിലൂടെ വൻതുകയുടെ ഇടപാട് നടന്നിട്ടുണ്ട്.
നജീബിന്റെ നേതൃത്വത്തിലുള്ള അവയവ വിൽപ്പന റാക്കറ്റ് അഞ്ചുവർഷമായി സജീവമായിരുന്നതായാണ് കണ്ടെത്തൽ. ഇതുവരെ നാല്പതോളം അവയവമാറ്റം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
Content Highlights: Kottayam native Maya arrested for creating fake documents for illegal organ trade., Accused received 25,000 rupees to falsify sibling relationship for a Mumbai recipient., Total arrests in the case have reached seven., Police recovered fake seals, letterheads, and computer hardware from the main suspect's flats., The racket is suspected to have facilitated over 40 illegal organ transplants over five years.
Published: 23 May 2026, 07:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented