റിയോ ഡി ജനൈറോ: സ്വിമ്മിങ് പൂളില്‍ വീണ മൂന്നുമാസം പ്രായമുള്ള നായ്ക്കുട്ടിയെ രക്ഷിക്കുന്ന നായയുടെ വീഡിയോ വൈറലാവുന്നു. ബ്രസീലിലെ ജാര്‍ഡിനോപോളിസിലാണ് സംഭവം. 25 സെക്കന്‍ഡ് നീണ്ട ഈ വീഡിയോ സാമൂഹിക മാധ്യമത്തില്‍ വലിയതോതില്‍ പ്രചരിക്കുകയാണ്.

To advertise here,

വീട്ടിനകത്തെ സ്വിമ്മിങ് പൂളിനടുത്ത് കളിക്കുകയായിരുന്നു മൂന്ന് നായ്ക്കുട്ടികള്‍. കളിക്കിടെ അവയിലൊന്ന് സ്വിമ്മിങ് പൂളിലേക്ക് തെന്നിവീണു. വെള്ളത്തില്‍ മുങ്ങിയ നായ്ക്കുട്ടി ജീവനുവേണ്ടി പിടയുന്നതു കണ്ട മറ്റു നായ്ക്കുട്ടികള്‍ ഇതോടെ ഉച്ചത്തില്‍ കുരയ്ക്കാന്‍ തുടങ്ങി. ഇതോടെ കോണി ഇറങ്ങിയെത്തിയ നായ വെള്ളത്തിലേക്ക് ചാടി നായ്ക്കുട്ടിയെ രക്ഷപ്പെടുത്തി. യജമാനന്‍ എത്തിയപ്പോഴേക്കും നായ്ക്കുട്ടിയെ കരയിലെത്തിച്ചിരുന്നു.

നായയുടെ ധീര പ്രവൃത്തിയെ അഭിനന്ദിച്ച് യജമാനന്‍ അതിനെ തലോടുന്നതും വീഡിയോയില്‍ കാണാം. അഥീന എന്നാണ് ഈ മിടുക്കി നായയുടെ പേര്.