
പന്തീരാങ്കാവ്(കോഴിക്കോട്): വീട്ടുമുറ്റത്തെ ടാറിൽപ്പെട്ട് ജീവനോടു മല്ലടിച്ച ഏഴു നായക്കുട്ടികൾക്ക് മണിക്കൂറുകൾനീണ്ട രക്ഷാപ്രവർത്തനങ്ങളിലൂടെ പുതുജീവൻ നൽകി. സംഭവമറിഞ്ഞ് വിവിധ സ്ഥലങ്ങളിൽനിന്നെത്തിയ ടി.ഡി.ആർ.എഫ്. (താലൂക്ക് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്) അംഗങ്ങളും നാട്ടുകാരുമാണ് നായക്കുട്ടികൾക്ക് രക്ഷയേകിയത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് പൂളേങ്കരയിലെ വീട്ടുമുറ്റത്ത് ടാർവീപ്പയിൽനിന്ന് മറിഞ്ഞുകിടക്കുന്ന ടാറിൽപ്പെട്ട് അനങ്ങാൻപോലും കഴിയാത്ത അവസ്ഥയിലുള്ള നായക്കുട്ടികളെ അതുവഴിപോയ കുട്ടി കാണുന്നത്. തുടർന്ന് വിവരമറിഞ്ഞ മിർഷാദ് മുതുവനത്തറ ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുലിനുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് അജിത്കുമാർ പാലാഴി, റഹീം പെരുമണ്ണ, സുജിത്ത് പയ്യടിമേത്തൽ, ഷൈജു ഒടുമ്പ്ര, നൗഷാദലി പൂളേങ്കര, തസ്ലിന പെരുമണ്ണ എന്നിവരും സ്ഥലത്തെത്തി. സമീപത്തെ വീടുകളിൽനിന്ന് ശേഖരിച്ച മണ്ണെണ്ണയുപയോഗിച്ച് ശരീരത്തിൽനിന്ന് ടാർ നീക്കംചെയ്യുകയായിരുന്നു. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നു. നാട്ടുകാരായ മൻസൂർ പി. പൂളേങ്കര, അഷറഫ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Content Highlights: Seven puppies were trapped in a life-threatening tar spill in a private backyard., TDRF members and local residents collaborated in a multi-hour rescue mission., Kerosene was used effectively to remove the hardened tar from the puppies' bodies., The operation highlights the importance of community response in animal emergencies.
Published: 11 Mar 2026, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented